തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനായി തയ്യാറാക്കിയ ലിസ്റ്റ് യു.ജി.സി. മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് തയ്യാറാക്കിയതാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) നിരീക്ഷിച്ചു. ......
മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. മണ്ണാർക്കാട് പട്ടണത്തിലെ ലോഡ്ജ് മുറിയിൽനിന്നാണ് രണ്ട് യുവാക്കളെയും യുവതിയേയും മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ......
അമേരിക്കയിൽ ഒക്ടോബർ ഒന്നിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഷട്ട് ഡൗൺ നീളുമെന്ന് റിപ്പോർട്ട്. സെനറ്റിൽ ധനകാര്യബിൽ പാസാക്കാനാകാത്തതാണ് ഭരണകൂടത്തിന് പ്രതിസന്ധിയാകുന്നത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാമെന്ന് ഹമാസ്. എന്നാൽ നിർദ്ദേശത്തിന്റെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നുവെന്നും മറ്റുള്ളവർക്ക് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ......
കോട്ടയം സ്വദേശിനിയുടെ മൃതദേഹം ഇടുക്കിയിൽ കൊക്കയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ ഭർത്താവ് സാം കെ.ജോർജ് (59)നെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി : ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ പഠനം നടത്തണമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും ബെന്നി ബഹനാന് എം പി. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള( സ്വാക്ക്)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പവന് സ്വാക്ക് 2025 2.0 ഓള് കേരള എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കുറച്ചപ്പോള്‍ പല കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയ സ്ഥിതിയാണുള്ളത്. ......
ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത് കള്ളനെ തന്നെ അന്വേഷണം ഏല്പിക്കുന്ന പോലെയാണ്. ......
മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 97മത്തെ വയസ്സിലാണ് അന്ത്യം സംഭവിച്ചത്.......
പാകിസ്ഥാൻ എന്നൊരു രാജ്യം ഭൂപടത്തിൽ തുടരണമെങ്കിൽ ഭീകരർക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജസ്ഥാനിൽ സൈനികരോട് സംവദിക്കവേയാണ് കരസേനാ മേധാവി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്. ......
ചികിത്സ തേടി എത്തുന്ന രോഗികളുടെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം വാങ്ങിയ ശേഷമേ നടപടികൾ നടത്താവൂവെന്ന കർശന മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കണമെന്ന് ആവിശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി.പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിന് മേലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓപ്പറേഷൻ വേണ്ടി വരുകയോ ശരീര അവയവങ്ങൾ മുറിച്ച് മാറ്റേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാൽ പ്രസ്തുത മാനദണ്ഡം പല ആശുപത്രികളും പാലിക്കപ്പെടുന്നില്ല.അതിനാൽ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് രോഗികളുടെ ശരീര അവയങ്ങൾ മുറിച്ച് മാറ്റരുതെന്നും പ്രസ്തുത നയത്തിന് എതിരെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് എതിരെ കർശന നടപടിയും മാർഗ്ഗരേഖയിൽ ഉറപ്പാക്കണമെന്നാണ് അഡ്വ. ......